
പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിൽ ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 25,99,30,118 രൂപയുടെ വരവും 25,62,74,050 ചെലവും 36,56,068 രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് നസീറ ബീവി അവതരിപ്പിച്ചത്. ആരോഗ്യം,കുടിവെള്ളം,വിദ്യാഭ്യാസം,പാർപ്പിടം എന്നീ മേഖലകൾക്കാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളത്.
ഉൽപ്പാദന മേഖലയിൽ 1,03,12,600 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിൽ കൃഷി,മൃഗസംരക്ഷണം തൊഴിൽ സംരംഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സേവന മേഖലയിൽ 11,61,21,256 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേയ്ക്കും വെളിച്ചമെത്തിക്കുന്ന ഗ്രാമനിലാവ്,മാരക രോഗങ്ങൾ ബാധിച്ചിട്ടുള്ളവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന കനിവ്, അശരണരും നിരാലംബരുമായ വ്യക്തികൾക്കായി വാതിൽപ്പടി സേവനം മുതലായ ജനകീയമായ പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി രണ്ട് കോടി രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.