punakkanoor-
പച്ചക്കറി വിത്ത് വിതരണം നടത്തി

കൊല്ലം: പുനുക്കന്നൂർ ദേശസേവിനി ഗ്രന്ഥശാല, വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി വിത്ത് വിതരണം നടത്തി. പ്രദേശത്തെ 50 വീടുകളിൽ വിത്ത് നൽകി. ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി​. മുരളീകൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ കെ. ബിജു, സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, ലൈബ്രേറിയൻ ശ്രീജ, വനിതാ ലൈബ്രേറിയൻ സതിജ എന്നിവർ സംസാരിച്ചു