 
തഴവ: ദേശീയ പാതയിലെ ഡിവൈഡറിൽ ഇടിച്ചു കയറിയ ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. പുതിയകാവ് ജംഗ്ഷന് വടക്കുവശം കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. മൈസൂരിൽ നിന്ന് കൊല്ലത്തേക്ക് പാലുമായി വരികയായിരുന്ന ടാങ്കർ ലോറി, ജംഗ്ഷനിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ടാങ്കിൽ നിന്ന് പാലും വാഹനത്തിൽ നിന്ന് ഡീസലും പുറത്തേയ്ക്ക് ഒഴുകിയതോടെ ദേശീയപാതയിലെ വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന സേനയെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയ ശേഷമാണ് റോഡ് വൃത്തിയാക്കിയത്. തുടർന്ന് 8.30തോടെ ഗതാഗതം പുന:സ്ഥാപിച്ചു. മതിയായ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചു കയറി അപകടത്തിൽപ്പെടുന്നത് പുതിയകാവിൽ പതിവാണ്.