ration

കൊല്ലം: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ റേഷൻ വ്യാപാരികളും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. പണിമുടക്ക് വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ റേഷൻ ജീവനക്കാരും കടകളടച്ച് പ്രതിഷേധത്തിൽ പങ്കെടുക്കും. 27ന് റേഷൻ കടകൾ തുറന്ന് സാധനങ്ങൾ വിതരണം ചെയ്യുമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, സെക്രട്ടറി ടി. സജീവ് എന്നിവർ അറിയിച്ചു.