 
പത്തനാപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം. പത്തനാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് നടന്ന കെ-റെയിലിനെതിരെയുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. കൂടുതൽ പൊലീസ് എത്തി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ ഉദ്ഘാടനം ചെയ്തു.
കെ .എസ് .യു പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സാദത് ഖാൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹുനൈസ് പി .എം. ബി. സാഹിബ്, പുന്നല ഷൈജു, ഫാറൂഖ് മുഹമ്മദ്,ആഷിക് റോയി, ഷൈജു ഇടത്തറ, ഷിബു കടുവ തോട്, ആഷിക് പത്തനാപുരം, ആദർശ്, ശബാദ് പുന്നല, വിഷ്ണു, തോഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.