 
കരുനാഗപ്പള്ളി: കേരളത്തിൽ ആദ്ധ്യാത്മിക വിപ്ലവത്തിന് തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് ശിവഗിരിമഠം ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ടി.കെ.കുമാരൻ സ്മാരക പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലത്ത് ചരിത്രത്തെ മാറ്രി മറിച്ച് ഗുരുവിനെ തമസ്ക്കരിക്കാനുള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായും ഇതിരെതിനെ ശ്രീനാരായണ സമൂഹം ജാഗ്രത പാലിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ജയകുമാർ, പുത്തൂർ ശോഭനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അഗം ടി.കെ.സുധാകരൻ, ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹനൻ, അമ്പിളി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഈശോവാസ്യോപനിഷത്തിനെക്കുറിച്ച് ലേഖാബാബു ചന്ദ്രൻ ക്ലാസ്സെടുത്തു. ഗുരുധർമ്മ പ്രചാരണ സഭയുടെ മുൻ നേതാക്കളായ പതിയിൽ പുഷ്പാംഗദൻ, ലേഖാ ബാബുചന്ദ്രൻ, കോഴിശ്ശേരിൽ പ്രഭാകരൻ, രവീന്ദ്രൻ കൊന്നയിൽ, പി.ജി.ലക്ഷ്മണൻ, ശിവരാമൻ മഠത്തിൽ കാരാഴ്മ, ശാന്താചക്രപാണി, എം.വാസന്തി, നളിനി വേലായുധൻ, എൻ.വത്സല, പ്രസന്ന ചന്ദനത്ത്, വിജയസരസ്വതി എന്നിവരെ
സ്വാമി ഗുരുപ്രസാദ് ആദരിച്ചു. മണ്ഡലം സെക്രട്ടറി ആർ.ഹരീഷ് സ്വാഗതവും മാതൃവേദി സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.