kewf-

കൊല്ലം: സുപ്രീം കോടതി വിധി വന്ന് ഒരുമാസം പിന്നിട്ടിട്ടും കെ.എസ്.ഇ.ബിയിൽ പ്രൊമോഷൻ നടപ്പാക്കാത്ത മാനേജ്‌മെന്റ് നടപടിയിൽ വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ഡിവിഷൻ ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു.
പ്രൊമോഷനും പുതിയ നിയമനവും നടക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ലഭിക്കുന്നില്ല. മഴക്കാലത്തിന് മുമ്പ് തീർക്കേണ്ട മെയിന്റനൻസ് ജോലികളും ആരംഭിച്ചിട്ടില്ല. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഏപ്രിൽ ഒന്നിന് നടത്തുന്ന വൈദ്യുതി ഭവൻ മാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ഡിവിഷൻ പ്രസിഡന്റ് ജെ. വിഷ്ണു അദ്ധ്യക്ഷനായി. ഓൾ ഇന്ത്യാ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ഗോപകുമാറിനെ
ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ലാൽപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം
വിനു.സി. ശേഖർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.