kathokipa-
കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭ സംഗമവും യാത്രയയപ്പ് സമ്മേളനവും കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭ സംഗമവും യാത്രയയപ്പ് സമ്മേളനവും

കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു.

ലോക്കൽ മാനേജർ ഫാ.ഗീവർഗീസ് നെടിയത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.റോയി ജോർജ് വയലറിക്കത്ത് , കെ.ഒ. രാജുക്കുട്ടി, ജോർജ് ജേക്കബ്, ഫാ.വിൽസൻ ചരുവിള, കെ.ഷാജുമോൻ, ജോമി തോമസ്, കെ.വി.ഡെയ്സി എന്നിവർ പ്രസംഗിച്ചു.

ഹെഡ്മാസ്റ്റർ ജോജി ജേക്കബ്, അദ്ധ്യാപകരായ ആലീസ് ബീന അലക്സ്, ജി. പാപ്പച്ചൻ, സൂസൻ വർഗീസ്, ഷൈനി ശാമുവേൽ , സി.ഷേർളി, ഷൈല ജോർജ്, റെയ്ച്ചലാമ്മ ജോർജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുന്നൂറിൽപരം വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ നൽകി ആദരിച്ചു. സ്കൂൾ വെബ് സൈറ്റ്, ഡിജിറ്റൽ ന്യൂസ് പേപ്പർ എന്നിവയുടെ ഉദ്ഘാടനവും കർദ്ദിനാൾ നിർവഹിച്ചു.