പരവൂർ: പരവൂർ നഗരസഭയിൽ 54.37 കോടി വരവും 46.66 കോടി ചെലവും 7.7 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ വൈസ് ചെയർമാൻ എ. സഫർകയാൽ അവതരിപ്പിച്ചു. ചെയർപേഴ്സൺ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. 70 ഓളം പദ്ധതി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്.
# പ്രധാന നിർദേശങ്ങൾ
 പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ  ആശുപത്രി അറ്റകുറ്റപ്പണികൾ  കൃഷി, മൃഗസംരക്ഷണ മേഖലകളിൽ പദ്ധതികൾ  ഓണക്കാലത്തേക്ക് പൂക്കൃഷി  എൽ.പി സ്കൂളുകളിൽ പ്രഭാതഭക്ഷണം  ഭവന പുനരുദ്ധാരണം  നെൽകൃഷിവികസനം  പാൽ ഉത്പാദന സബ്‌സിഡി  തെരുവ്നായ്ക്കളുടെ വന്ധ്യംകരണത്തിനായി എ.ബി.സി പദ്ധതി  കിടാരി വളർത്തൽ  പെൺ ആട് വിതരണം 
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം  ലാപ്ടോപ്  ഭവന പുനരുദ്ധാരണം