കൊല്ലം: സർക്കാർ ഉടമസ്ഥതയിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കായി എൻ.എസ്.ക്യു.എഫ് ലെവൽ 4 നിലവാരത്തിലുള്ള 135 മണിക്കൂർ ദൈർഘ്യം വരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സ് സൗജന്യമായി നടത്തുന്നു. അൻപത് ശതമാനം മാർക്കോടെ പ്ളസ്ടു അല്ലെങ്കിൽ ഐ.ടി.ഐ വിജയമാണ് യോഗ്യത. ഫോൺ: 9447488348.