sn-
ശ്രീ നാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സംരംഭകത്വ ക്ളബ്ബിന്റെ ഉദ്ഘാടനം വ്യവസായ വികസന ഓഫീസർ നജീം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സംരംഭകത്വ ക്ളബ്ബിന്റെ ഉദ്ഘാടനം വ്യവസായ വികസന ഓഫീസർ നജീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കനകജ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഉപജില്ല വ്യവസായ ഓഫീസർ ജോൺ മാത്യു, പരവൂർ നഗരസഭ വ്യാവസായിക ഓഫീസർ വി. ജയസാഗരൻ എന്നിവർ സ്വയം സംരംഭകത്വത്തെ കുറിച്ച് ക്ലാസെടുത്തു. സ്വയം സംരംഭകത്വത്തിൽ വിജയിച്ച, ഇവിടത്തെ വിദ്യാർത്ഥികളായിരുന്ന ബാലു സോമരാജനെയും വിപിനിനെയും അനുമോദിച്ചു.