ചാത്തന്നൂർ: ദേശീയപാതയോരത്തു കടകൾ നടത്തിയിരുന്ന വ്യാപാരികളിൽ, നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവർ 31 നു മുൻപ് കടകൾ ഒഴിയണമെന്ന കളക്ടറുടെ പ്രസ്താവന അപലപനീയമെന്നു വ്യാപാരി സമിതി ജില്ലാ കമ്മിറ്റി.
ഓരോ കച്ചവടക്കാരനും 75,000 രൂപ ഈ മാസം നൽകുമെന്ന് ദേശീയപാത അതോറിട്ടി അറിയിച്ചിരുന്നെങ്കിലും അതിനു വിരുദ്ധമായാണ് പത്രങ്ങളിൽ അറിയിപ്പു വന്നത്. തുക നൽകണമെന്നാവശ്യപ്പെട്ടു 31 നു എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു കരിങ്കൊടി കെട്ടി കരിദിനം ആചരിക്കുമെന്ന് സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, ട്രീസർ പീറ്റർ എഡ്വിൻ എന്നിവർ അറിയിച്ചു.