കൊല്ലം: തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ മിനിക്കോയിലേയ്ക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവധ തുറമുഖങ്ങളിലേയ്ക്ക് ചരക്ക് ഗതാഗതം ആരംഭിക്കാൻ സാദ്ധത്യയുള്ള കൊല്ലം തുറമുഖത്തിന്റെ വികസനം പൂർത്തീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം ഉണ്ടാകണം.
നീണ്ടകരയിൽ പ്രവർത്തിക്കുന്ന മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യപിക്കമെന്നും ഇതിനായി നിയമനിർമ്മാണം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു