kotarakara
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വാർഷിക സമ്മേളനം മന്ത്രി കെ.എൻ .ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ലോക്ക് 30-ാം വാ‌ർഷിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ആവശ്യങ്ങളോട് അനുഭാവ പൂർവമായ സമീപനമായിരിക്കും ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ളോക്ക് പ്രസിഡന്റ് പി.എൻ. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എം.ഷംസുദ്ദീൻ, ആർ. പ്രഭാകരൻ നായർ എന്നിവരുടെ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്, സംസ്കാര പ്രസിഡന്റ് പി.എൻ. ഗംഗാധരൻനായർ കെ.രാമചന്ദ്രൻ പിള്ള , പി.കെ.ശ്യാമള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.രവീന്ദ്രൻ

ഉദ്ഘാടനം ചെയ്തു. ആർ.ഐഷ, എ.എൻ. വാസുദേവൻ , എൻ.രാജശേഖരനുണ്ണിത്താൻ, വല്ലം രാമകൃഷ്ണപിള്ള, പി.കൃഷ്ണൻകുട്ടി, ശ്രീജയൻ, കെ.മണിരാജൻ, സി.തങ്കമണി എന്നിവർ സംസാരിച്ചു. പുതിയ ബ്ളോക്ക് ഭാരവാഹികളായി പി.എൻ. മുരളീധരൻപിള്ള( പ്രസിഡന്റ്),സി.രവീന്ദ്രൻ( സെക്രട്ടറി) ഷെഫീക് സാഹിബ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.