 
കരുനാഗപ്പള്ളി : എക്സൈസ് റേഞ്ച് ഓഫീസിൽ ആരംഭിച്ച വിമുക്തി ലൈബ്രറിക്ക് റോട്ടറി ക്ലബ്ബ് ഒഫ് കരുനാഗപ്പള്ളി പുസ്തകങ്ങൾ സംഭാവന ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്പെടുന്ന പുസ്തകങ്ങളാണ് വിമുക്തി കോ- ഓർഡിനേറ്റർ പി. എൻ. വിജിലാൽ ഏറ്റുവാങ്ങിയത്. വിമുക്തി കൗൺസലിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഒഫ് കരുനാഗപ്പള്ളി പ്രസിഡന്റ് സാം തോമസ്,രാജീവ് മാമ്പറ,ശ്രീജിത്ത് ദേവ്,രാജീവ് ഈസ്റ്റ് ഇന്ത്യ, മനോജ് എന്നിവർ പങ്കെടുത്തു. എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആദ്യ ലൈബ്രറി കൂടിയാണ് കരുനാഗപ്പള്ളിയിലേത്.