photo
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.അൻസാർഷാഫി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ബിനു മംഗലത്ത്, എസ്.ശ്രീകുമാർ, കെ. വത്സലാകുമാരി,​ ജില്ലാപഞ്ചായത്ത്‌ അംഗം പി.ശ്യാമളയമ്മ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഗീതകുമാരി,​ സ്ഥിരം സമതി അംഗങ്ങളായ എൻ. പങ്കജാക്ഷൻ, കെ. സനിൽകുമാർ, എസ്. ഷീജ,​ അംഗങ്ങളായ ആർ. സുന്ദരേശൻ, വൈ.ഷാജഹാൻ, വി. രതീഷ്‌, തണ്ടിൽ നൗഷാദ്, പുഷ്പകുമാരി, രാജി. ആർ.ലതരവി, രാജിരാമചന്ദ്രൻ, എസ്.ശശികല, കമ്പലടി ക്ഷീരസംഘം പ്രസിഡന്റ്‌ അബ്‌ദുൾജലീൽ,​ ക്ഷീര വികസന ഓഫീസർ ബി.എൻ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.