photo
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളേജിന് (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് അനാച്ഛാദനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു

കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളേജിന് (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് അനാച്ഛാദനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ.കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ലേഡീസ് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, വൈസ് ചെയർമാൻ ഡി.രാജ് കുമാർ, ജോ.സെക്രട്ടറി സലിം.എം.നാരായണൻ, ട്രഷറർ ജി.രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ.സി.രഘുനാഥൻ നായർ, പി.പി.രാജൻ, ഡോ.ബി.രാജീവ്, ഡോ.കെ.വി.പ്രദീപ്, ഡോ.എസ്.ജി.ഗിരീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.എച്ച്.ഡി നേടിയ ഡോ.സി.രഘുനാഥൻ നായർ, ഡോ.വി.എൽ.ഇന്ദു, യു.ജി- പി.ജി റാങ്ക് ജേതാക്കളായ ഡോ.അനഘ ബാബു, ഡോ.എസ്.രേഷ്മ, ഡോ.ശില്പ പീറ്റർ, ഡോ.ലക്ഷ്മി രാജൻ എന്നിവരെ മന്ത്രി അനുമോദിച്ചു.