
പടി. കൊല്ലം: മുതിർന്ന സി.പി.ഐ നേതാവ് ശക്തികുളങ്ങര തെങ്ങഴികത്ത് (പ്രശാന്തിയിൽ) ഒ. ശങ്കരനാരായണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കൊല്ലം മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റിയംഗം, ക്വയിലോൺ താലൂക്ക് ടെക്സ്റ്റെൈൽ ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി, ടെക്സ്റ്റെൈൽ സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി, പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർവതി മില്ലിലെ റിട്ട. ഹെഡ് ടൈംകീപ്പറായിരുന്നു. ഭാര്യ: ചന്ദ്രമതിഅമ്മ (റിട്ട. കോളേജ് വിദ്യാഭ്യാസ വകുപ്പ്). മക്കൾ: മനോജ് (സിവിൽ പൊലീസ് ഓഫീസർ, കായംകുളം), മഞ്ജു (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്, കാർത്തികടവ് ബ്രാഞ്ച്, എറണാകുളം). മരുമക്കൾ: ആർ. നിഷ, ജി. ഉണ്ണിക്കൃഷ്ണൻ (അസി. മാനേജർ, സിനർജി ഷിപ്പിംഗ് കോർപ്പറേഷൻ, കൊച്ചി).