photo
എഴുകോണിൽ കോൺഗ്രസ് നടത്തിയ മാർച്ച്

കൊട്ടാരക്കര: ഡൽഹിയിൽ എം.പിമാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ എഴുകോണിൽ പ്രകടനം സംഘടിപ്പിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.മധുലാൽ ഉദ്ഘാടനം ചെയ്തു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, കനകദാസ്, ജയപ്രകാശ് നാരായണൻ, ബിജു എബ്രഹാം, പി.എസ്.അദ്വാനി, സുഹർബാൻ, ആതിര, ജോൺസൺ, രേഖ ഉല്ലാസ്, ഷാജി ജോർജ്ജ് പണിക്കർ, ബോസ് മാറനാട്, സിബി സുനിൽകുമാർ, ഗോപിനാഥൻ പിള്ള, ഗിരിജ സോമരാജൻ എന്നിവർ നേതൃത്വം നൽകി.