 
ഓയൂർ: കാരാളികോണം എസ് എസ്.എം യു പി.സ്കൂൾ വാർഷികവും അനുമോദന സമ്മേളനം ജില്ലാപഞ്ചായത്തംഗം ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഡോ.എ.ഹൈറുന്നിസ ബീഗം ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം അൻസാർ റഹീം അവാർഡ് വിതരണം നിർവഹിച്ചു. പ്രഥമാദ്ധ്യാപകൻ പി.കെ.രാജേഷ്, പി.ടി. ബീന, ഹിലാൽ എന്നിവർ സംസാരിച്ചു. നവോദയ , എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു.