 
കൊല്ലം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോ. കൊല്ലം സിറ്റി വാർഷിക സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. .സെക്രട്ടറി എം. ജമാലുദ്ദീൻ കുഞ്ഞ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. റിട്ട. എസ്.പിമാരായ കെ.എൻ. ജനരാജൻ, എം. കൃഷ്ണഭദ്രൻ, ബാലാജി, രവീന്ദ്രപ്രസാദ്, മണികണ്ഠൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, നൂർ മുഹമ്മദ്, കെ. മണികണ്ഠൻ നായർ, ഖാദിർ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി. രഘുനാഥൻ നായർ (പ്രസിഡന്റ്), എം. ജമാലുദ്ദീൻ കുഞ്ഞ് (സെക്രട്ടറി), എം. ഉണ്ണിക്കൃഷ്ണൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു