p
കെ-റെയിൽ വിഷയത്തിൽ പാർലമെന്റിന് മുമ്പിൽ സമരം ചെയ്ത യു.ഡി.എഫ് എം.പിമാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പന്മന വടക്കുംതല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

ചവറ: കെ-റെയിൽ വിഷയത്തിൽ പാർലമെന്റിന് മുമ്പിൽ സമരം ചെയ്ത യു.ഡി.എഫ് എം.പിമാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പന്മന വടക്കുംതല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ഇടപ്പള്ളിക്കൊട്ടയിൽ നിന്ന് ആരംഭിച്ച് കുറ്റി വട്ടത്ത് സമാപിച്ച പ്രതിഷേധ പ്രകടനത്തിന് പന്മന ബാലകൃഷ്ണൻ, പൊന്മന നിശാന്ത്, അനിൽകുമാർ, പ്രസന്നൻ ഉണ്ണിത്താൻ, വാഴയിൽ അസീസ്, കോക്കാട്ട് റഹീം, സുധാകരൻ, പന്മന തുളസി, ബഷീർ കുഞ്ഞ്, ഷാ കറുത്തേടം, രമേശ് ബാബു, ചന്ദ്രശേഖരൻ, നിഷാ സുനീഷ്, ഷംല നൗഷാദ്, സുനിത, ശ്രീകല, സുഭദ്ര എന്നിവർ നേതൃത്വം നൽകി.