 
ശാസ്താംകോട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ യു. ഡി. എഫ് എം .പി മാരെ തല്ലിച്ചതച്ച ദില്ലി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഭരണിക്കാവിൽ യു. ഡി.വൈ. എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആർ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിധിൻ കല്ലട അദ്ധ്യക്ഷത വഹിച്ചു. ശ്യാം പള്ളിശേരിക്കൽ, റിയാസ് പറമ്പിൽ, മുൻഷീർ ബഷീർ, ഷാഫി ചെമ്മാത്ത്, സുരേഷ് ചന്ദ്രൻ, ഷഫീഖ് അർത്തിയിൽ, ഷെഫീഖ് മൈനാഗപ്പള്ളി, സ്റ്റാൻലി അലക്സ്, എസ്. സജിത്ത്കുമാർ, ഷംനാദ്, ഹരി പുത്തനമ്പലം, കലേഷ്, മുകേഷ്, പ്രദീപ് നെടിയവിള, ഷാജു എന്നിവർ നേതൃത്വം നൽകി.