
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസിയായ ദിലേശ്വർ മൗജ (75) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തെരുവിൽ അലഞ്ഞുനടന്ന ഇയാളെ തെന്മല പൊലീസ് ആശ്രയയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം. ഫോൺ: 9447798963, 9072585925.