cnatonment
കന്റോൺമെന്റ് ഡിവിഷൻ പരിധിയിലെ ഹൈമാസ്റ്റ് ലൈറ്റ് എം. നൗഷാദ് എം.എൽ.എ സ്വിച്ച് ഓൺ ചെയ്യുന്നു

കൊല്ലം : കന്റോൺമെന്റ് നഗരസഭ ഡിവിഷനിലെ എസ്.എം.പി ഡിപ്പോ പുരയിടത്തിലും ചക്കരത്തോപ്പിലും എം.നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 9.5 ലക്ഷം രൂപ ചെലവിൽ സിൽക്കാണ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ സ്വിച്ച് ഓൺ എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺസിലറും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ. എ.കെ.സവാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പി. അനിത്, സൈദാലി , കുഞ്ഞുമോൻ, ആന്റണി, അൻഷാദ്, കമലത്ത് ബീവി, ഭാസി എന്നിവർ പങ്കെടുത്തു.