exam

കൊല്ലം: ഈമാസം 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളെത്തി. ഇന്ന് തരംതിരിക്കൽ പൂർത്തിയാക്കി ഓരോ സ്കൂളിലേക്കുമുള്ള ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പറുകൾ 30ന് ട്രഷറി ഓഫീസുകളിലേക്ക് മാറ്രും. ഓരോ പരീക്ഷാദിവസവും രാവിലെ ചോദ്യപേപ്പറുകൾ സ്കൂളുകളിലെത്തിക്കും.

കൊല്ലം വിമലഹൃദയസ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. പ്രത്യേക സുരക്ഷയോടെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ ചോദ്യ പേപ്പർ സൂക്ഷിച്ചിരിക്കുന്നത്.

ഈമാസം 30ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പറുകൾ അതാത് സ്കൂളുകളിൽ എത്തിയിട്ടുണ്ട്. നിരീക്ഷണ കാമറകളുള്ള മുറികളിലാണ് ചോദ്യക്കടലാസുകൾ സൂക്ഷിച്ചിരിക്കുന്നത്. രാത്രികാല സുരക്ഷയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങൾ: 231

ജില്ലയിൽ വിദ്യാർത്ഥികൾ: 31019