
പത്തനാപുരം: ഏഴ് വയസുകാരന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താൻ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് ഏപ്രിൽ 3ന് പത്തനാപുരത്ത് നടക്കും.
അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകൻ ശ്രീനന്ദനാണ് മജ്ജയിൽ അപൂർവ കാൻസർ രോഗം ബാധിച്ചത്. എത്രയും വേഗം രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നു വരെയാണ്.18 വയസ് മുതൽ 50 വയസ് വരെ ആരോഗ്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പത്തനാപുരം അൽഅമീൻ പബ്ളിക് സ്കൂളിൽ ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ധാത്രിയാണ് ക്യാമ്പ് നടത്തുന്നത്. ഫോൺ: 94470 19413.