 
കരുനാഗപ്പള്ളി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ആലപ്പാട്ട് വെച്ച് സ്‌നേഹാനന്ദനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.ജയകൃഷ്ണപിള്ള, കൃഷ്ണകുമാർ, ടി.ലാൽജി, ഡി.പ്രസാദ് , രാജീവൻ, ബിനു, ബിജി പീറ്റർ, ചന്ദ്രബാബു, ബിജു, ഷെർളി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്ക്വോളർഷിപ്പ് നൽകുക, കടലാക്രമണ പ്രതിരോധത്തിന് ശാസ്ത്രീയമായ പുലിമുട്ടുകൾ നിർമ്മിക്കുക, അഴീക്കൽ ഫിഷിംഗ് ഹാർബറിലെ മത്സ്യഫെഡ് ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. സ്‌നേഹാനന്ദനാഥ് (പ്രസിഡന്റ്), ചന്ദ്രബാബു (സെക്രട്ടറി), സുധി, ഹരിദാസ് (വൈസ് പ്രസിഡന്റുമാർ) , പ്രിയങ്ക, സജി (ജോയിന്റ് സെക്രട്ടറിമാർ), സംഗീത (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.