 
പത്തനാപുരം : മാങ്കോട് ആരംഭിച്ച സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടറിന്റെയും എ .ടി.എം കാർഡിന്റെയും ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബിനു ഡാനിയേൽ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ഐ .അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. എ. ടി.എം കാർഡ് വിതരണം കേരളാ ഷോപ്പ് സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ബോർഡ് ചെയർമാൻ കെ .രാജഗോപാൽ നിർവഹിച്ചു. സംരഭക വായ്പ വിതരണോദ്ഘാടനം കേരള ഹോർട്ടികോർപ്പ് ചെയർമാൻ എസ് .വേണുഗോപാൽ നിർവഹിച്ചു. എൻ. ജഗദീശൻ, ബി. അജയകുമാർ, അഡ്വ .ബിജു കെ. മാത്യു, എം. ജിയാസുദ്ദീൻ, എസ് .തുളസി, നസീമ ഷാജഹാൻ, കെ. സുലോചന, എ. ബി. അൻസാർ, ഐഷ ഷാജഹാൻ, എം. ഷാജി, ദസ്ത ഗീർ സാഹിബ്, ബി .മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.