school
.

പത്തനാപുരം : വലിയ കാവ് ഗവ.ഹൈസ്കൂളിൽ യുവജനോത്സവവും പ്രതിഭകളെ ആദരിക്കലും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. ചടങ്ങ് സംസ്ഥാന ഹോർട്ടി കോർപ്പ് ചെയർമാൻ എസ് .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എസ്. രാജപ്പൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. എച്ച് .രാജീവൻ പ്രതിഭകളെ ആദരിച്ചു. ഉപാസന ഗ്രൂപ്പ് ഡയറക്ടർമാരായ ദിലീപൻ കെ. ഉപാസന, ആർ .പ്രസന്നകുമാരി , മുൻ എച്ച്. എം സി .പി. ഐറിൻ എന്നിവരെയാണ് ആദരിച്ചത്. ദിലീപൻ കെ. ഉപാസന, പ്രസന്നകുമാരി, സംഘാടക സമിതി കൺവീനർ റെജി ജോൺസൺ, സ്കൂൾ എച്ച് .എം സി. കെ. അജയകുമാർ ,പി.ടി. എ പ്രസിഡന്റ് പ്രദീപൻ ,എസ്. എം. സി ചെയർമാൻ ഗോപിനാഥ പിള്ള, സി.സോണി , സുധീഷ് കുമാർ , സുന്ദരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു .സി.പി. ഐറിൻ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.