block
പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്തിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എ ആനന്ദവല്ലി നിർവഹിക്കുന്നു

പത്തനാപുരം : ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയാസൂത്രണം 2021-22 പ്രകാരം ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്ന നൂതന പദ്ധതികളായ ഒരു കയ്യിൽ പാലും മറു കയ്യിൽ മുട്ടയും പച്ചക്കറിയും ശുചിത്വ ഭവനം - സുന്ദര ഭവനം പദ്ധതികളുടെ ഭാഗമായി മുട്ടക്കോഴികളെയും പച്ചക്കറി തൈകളും കിഴങ്ങു വർഗങ്ങളുടെ കിറ്റും മണ്ണിര കമ്പോസ്റ്റ് ബെഡും സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം പത്തനാപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദവല്ലി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി എക്സ്റ്റൻഷൻ ഓഫീസർ എസ്. ബിജുവും പങ്കെടുത്തു.