കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ജലജ സുരേഷ് ബഡ്ജറ്റ് അവതരിപ്പിച്ചു. 27.80കോടി രൂപ വരവും 27.28കോടിരൂപ ചെലവും 51.90 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സേവന ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റിൽ ദാരിദ്ര്യ ലഘൂകരണത്തിന് ആറ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഭവന നിർമ്മാണത്തിന് മൂന്നുകോടി രൂപയും ക്ഷേമ പെൻഷനുകൾക്ക് എട്ട് കോടി രൂപയും കുടിവെള്ളത്തിന് 32 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് ആർ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.രാജശേഖരൻ പിള്ള, ആർ.എസ്.അജിതകുമാരി, എ.സൂസമ്മ എന്നിവർ സംസാരിച്ചു.