foot

കൊല്ലം: മുൻ വർഷങ്ങളിൽ ജില്ലാ കേന്ദ്രത്തിൽ നടന്നിരുന്ന ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സമ്മർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ഇത്തവണ ആറ് കേന്ദ്രങ്ങളിൽ നടക്കും. ഉൾനാടൻ പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മേഖലാടിസ്ഥാനത്തിൽ പരിശീലനം സംഘടിപ്പിക്കുന്നത്.

ഏപ്രിൽ രണ്ടാം വാരം മുതൽ മേയ് മൂന്നാംവാരം വരെ 6 വയസ് മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് പരിശീലനം. കൊല്ലം, ചവറ, ചക്കുവള്ളി, കുണ്ടറ, ചാത്തന്നൂർ, മയ്യനാട് എന്നീ പ്രദേശങ്ങളിൽ വിദഗ്ദ്ധരായ കോച്ചുമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ അസോസിയേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റുകളും നൽകും. തുടർന്നുള്ള കാലത്ത് ഈ കേന്ദ്രങ്ങൾ ജില്ലാ ടീമുകളുടെ സെലക്ഷൻ സെന്ററുകളായി പ്രവർത്തിക്കും. അങ്ങനെ എല്ലാ മേഖലകളിലുമുള്ള മികച്ച കളിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ലക്ഷ്യം.

രജിസ്റ്റർ ചെയ്യുന്നതിന്

കൊല്ലം, ചാത്തന്നൂർ: 9447019611, 7736837730, 9497175656, 9447728896

ചവറ: 9846312910

ചക്കുവള്ളി: 8129469407

കുണ്ടറ: 9447239126, 9846863165

മയ്യനാട്: 9562011104