mla-
സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിച്ച തൊഴിൽ മേള ജി. എസ്. ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ കൊല്ലം, ചാത്തന്നൂർ ഗവ. ഐ.ടി.ഐ യിൽ സംഘടിപ്പിച്ച തൊഴിൽ മേള ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ എം.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കമ്മിഷൻ അംഗം വി.വിനിൽ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എൻ. നൗഫൽ നന്ദിയും പറഞ്ഞു.
പ്രമുഖ കമ്പനികൾ പങ്കെടുത്ത കരിയർ എക്സ്പോയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്കായി നിരവധി തൊഴിലവസരങ്ങളാണ് അവതരിപ്പിച്ചത്. യുവജന കമ്മിഷന്റെ ഈ മാസത്തെ മൂന്നാമത്തെ തൊഴിൽമേളയാണിത്.