photo
താലൂക്ക് എൻ.എസ്.എസ് യൂണിയനും മന്നം സോഷ്യ സർവീസ് സൊസൈറ്റിയും സംയുക്തമായി താലൂക്കിലെ സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ വിതരണോദ്ഘാടനം അഡ്വ.എൻ.വി.അയ്യപ്പൻപിള്ള നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: താലൂക്ക് എൻ.എസ്.എസ് യൂണിയനും മന്നം സോഷ്യ സർവീസ് സൊസൈറ്റിയും സംയുക്തമായി താലൂക്കിലെ 48 സ്വയം സഹായ സംഘങ്ങൾക്ക് 5.25 കോടി രൂപാ വായ്പ നൽകി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി.അയ്യപ്പൻപിള്ള വായ്പകൾ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.സത്യവ്രതൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ പ്രവീൺ.ജി.നായർ, വി,ഹരികൃഷ്ണൻ, അഡ്വ. വി.രാജീവ്, ആർ.ദീപു എന്നിവർ സംസാരിച്ചു.