photo
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്ത്

കൊല്ലം: കൊട്ടാരക്കര താലൂക്കിൽ ബാങ്ക് വായ്പ കുടിശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടിയിലിരിക്കുന്ന കേസുകൾ തീർപ്പാക്കാൻ സംഘടിപ്പിച്ച അദാലത്ത് ജനകീയമായി. കടയ്ക്കലിലും കൊട്ടാരക്കരയിലുമായി രണ്ട് ദിനങ്ങളിലായി നടന്ന അദാലത്തിൽ 198 ബാങ്ക് വായ്പാ കേസുകൾ തീർപ്പാക്കി. കാര്യമായ ഇളവുനൽകിക്കൊണ്ട് 2.​03കോടി രൂപയുടെ കുടിശികയാണ് തീർപ്പാക്കിയത്. 60 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഇതുവഴി വായ്പയെടുത്തവർക്ക് ലഭിച്ചത്. താലൂക്കിലെ മിക്ക ബാങ്കുകളുും അദാലത്തിൽ സജീവമായി പങ്കെടുത്തു. ബി.എസ്.എൻ.എലുമായി ബന്ധപ്പെട്ട 50 കേസുകളിലായി 125000 രൂപയുടെ കുടിശികയും തീർപ്പാക്കി. താലൂക്ക് പരിധിയിലെ 27 വില്ലേജ് ഓഫീസുകളിലെ ജീവനക്കാരും ബാങ്ക് അധികൃതരും ചേർന്ന് നേരത്തെതന്നെ വീടുകൾ സന്ദർശിച്ച് അദാലത്തിന്റെ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിരുന്നതിനാലാണ് കൂടുതൽപേർ പങ്കെടുത്തത്.