 
അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള പാമ്പാടുംകോണം അനന്തൻകാവിൽ പുതിയ ക്ഷേത്രനിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ശില്പി പനയഞ്ചേരി ഷൺമുഖൻ ആചാരി ശിലപാകി നിർവഹിച്ചു. തന്ത്രി ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ജി. ദേവരാജൻ, ജി. അനിരുദ്ധൻ, എൻ. രാജേന്ദ്രൻ, എൻ. രാജപ്പൻ, ബി. വേണുഗോപാൽ, സോമരാജൻ, കെ. വിശ്വനാഥൻ, ജി. അശോകൻ, ഗീതാഞ്ജലി, രാധാമ്മ, ഗിരിജ, കെ. ഗണേശൻ, ചന്ദ്രൻ സുനന്ദ തുടങ്ങിയവർ പങ്കെടുത്തു.