svhss
ക്ലാപ്പന എസ്സ് വി എച്ച് എസ്സ് എസ്സിലെ സ്റ്റുഡന്റ് പോലീസും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി നടപ്പിലാക്കുന്ന തണ്ണീർകുടംമൊരുക്കുന്ന പദ്ധതി വനമിത്ര പുരസ്‌കാരജേതാവ് ജി. മഞ്ജുകുട്ടൻ ഉദ്‌ഘാടനം ചെയ്യുന്നു.

ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ നേതൃത്വത്തിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി. സ്കൂളിലെ കുട്ടികൾ അവരുടെ വീടുകളിൽ തണ്ണീർകുടം ഒരുക്കും. വനമിത്ര പുരസ്‌കാര ജേതാവ് ജി. മഞ്ജുക്കുട്ടൻ പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ നവാസ്, അശ്വതി, ഹരിലാൽ എന്നിവർ നേതൃത്വം നൽകി. പരിപാടി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കുമെന്ന് കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അറിയിച്ചു.