കൊല്ലം: കെ​-റെയിൽ പദ്ധതി കേരളത്തിന്റെ ദുരന്തമായി മാറുമെന്നും ജനകീയ സമരങ്ങൾ തുടരുമെന്നും എസ്. ഡി.പിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ജനകീയ സമരങ്ങളോട് കേന്ദ്രസർക്കാരിന്റെ അതേ സമീപനമാണ് സംസ്ഥാന സർക്കാരിനുമുളളത്. പൗരത്വ പ്രക്ഷോഭകരെയും കർഷക സമരക്കാരെയും ബി.ജെ.പി. സർക്കാർ നേരിട്ട അതേ രീതിയിലാണ് ഇടതു സർക്കാരിന്റെയും സമീപനം. കെ ​റെയിൽ സമരം കേവലം പുനരധിവാസ പ്രശ്നം മാത്രമല്ല. ഇത് കേരളത്തിന്റെ മണ്ണിനെയും പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ്. കൂടാതെ സംസ്ഥാനത്തെ കടത്തിൽ മുക്കിക്കൊല്ലുമെന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.