ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിലെ മുഴുവൻ ഭൂരഹിതരെയും ഭവനരഹിതരുടെ യും കണ്ടെത്തി എല്ലാവർക്കും വീട് എന്ന പദ്ധതിക്ക് ഊന്നൽ നൽകി ചിറക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. സമ്പൂർണ്ണ ഭവനങ്ങളുള്ള പഞ്ചായത്താക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ദേവദാസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്തായ ചിറക്കരയിൽ 230726655 രൂപ വരവും 228271000 രൂപ ചെലവും 2455655രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
ഭക്ഷ്യ സ്വയം പര്യാപ്തത കർഷകർക്ക് വരുമാന വർദ്ധന എന്നിവ ലക്ഷ്യമാക്കി മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കാൻ എല്ലാ കടകൾക്കും ലൈസൻസ് നിർബന്ധമാക്കണം അംഗൻവാടികൾക്ക് പോഷകാഹാരത്തിനു കൂടുതൽ തുക അനുവദിക്കണം ഭവനനിർമ്മാണത്തിനും കാർഷിക അഭിവൃദ്ധിക്കും കൂടുതൽ തുക അനുവദിക്കണം ആരോഗ്യമേഖലക്ക് കൂടുതൽ തുക അനുവദിക്കണം എന്നീ ആവശ്യങ്ങൾ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങളായ ദിലീപ് ഹരിദാസൻ ജയകുമാർ സുബി പരമേശ്വർ എന്നിവർ ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി സുശീലാദേവി അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുദർശനൻ പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, കോൺഗ്രസ് പാർലമെന്റ് പാർട്ടിലീഡർ സുജയ് കുമാർ, സെക്രട്ടറി അജിത് എന്നിവർ പങ്കെടുത്തു.