411
കെ- റെയിൽ പ്രതിഷേധത്തിനിടെ യു.ഡി.എഫ് എം.പിമാരെ ഡൽഹിയിൽ പൊലീസ് തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

പരവൂർ: കെ- റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ ഡൽഹിയിൽ പൊലീസ് തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പരവൂർ കോൺഗ്രസിൽ ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി വൈദ്യുതി ഭവനിൽ മുമ്പിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, അഡ്വ.ബി.സുരേഷ്, അഡ്വ. ലതാ മോഹൻദാസ്, മുനിസിപ്പൽ കൗൺസിലർമാരായ സുധീർകുമാർ, രഞ്ജിത്ത്, വിമലംബിക, ഖദീജബീവി, ബ്ലോക്ക് ഭാരവാഹികളായ പൊഴിക്കരവിജയൻപിള്ള, മഹേഷ്, സുനിൽകുമാർ, പ്രേംജി, മണ്ഡലം ഭാരവാഹികളായ മനോജ് ലാൽ, ഒല്ലാൽ സുനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.