
കൊല്ലം: വൊക്കേഷണൽ ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തൊഴിൽ നൈപുണി വിദ്യാഭ്യാസത്തിന് ഹബ് ആൻഡ് സ്പോക്ക് മോഡൽ നടപ്പാക്കുമെന്നും അടിസ്ഥാന തൊഴിൽ മേഖലകളിൽ നൈപുണി ഉറപ്പുവരുത്തും വിധം എൻ.എസ്.ക്യു.എഫ് ആധുനികവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സെമിനാർ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആർ.എസ്. ജയലേഖ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.കെ. സന്തോഷ് ബേബി, ബി.ടി. ഷൈജിത്ത്, സഞ്ജീവ് കുമാർ, ജി.ആർ. അഭിലാഷ്, എസ്.കെ. അനിൽകുമാർ, പി.എസ്. ഗോപകുമാർ, ഇന്ദുലാൽ, പി.സി. മാത്യു, ജി. ദീപ, അനി.കെ. അലക്സ് എന്നിവർ ആശംസ അർപ്പിച്ചു.
യാത്രഅയപ്പ് സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 25 വർഷം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി. രാജൻ, വിരമിക്കുന്ന വൊക്കേഷണൽ അദ്ധ്യാപകർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.