lion-
എഴുത്തിന്റെ 50 വർഷം പിന്നിടുന്ന കവി ചാത്തന്നൂർ വിജയനാഥിനെ ലയൺസ് ക്ലബ് വൈസ് ഗവർണർമാരായ ഡോ.എ.കണ്ണനും, ബി.അജയകുമാറും ചേർന്ന് ആദരിക്കുന്നു

ചാത്തന്നൂർ: എഴുത്തിന്റെ 50 വർഷം പിന്നിടുന്ന കവി ചാത്തന്നൂർ വിജയനാഥിനെ ലയൺസ് ക്ലബ് വൈസ് ഗവർണർമാരായ ഡോ.എ.കണ്ണനും, ബി.അജയകുമാറും ചേർന്ന് പുരസ്കാരം നൽകി ആദരിച്ചു. കൊല്ലം ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡന്റ് ടി.മുജീബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മനോജ് കുമാർ, ചാത്തന്നൂർ വിജയനാഥ്. ലക്ഷമി എസ്. പിള്ള, ജയിൻ സി.ജോബ്‌, ഡോ.ജോൺസൻ പയസ്, വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.