 
കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ വ്ളാത്താങ്കര ചീരയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. ഉമയനല്ലൂർ പാർക്ക് മുക്കിന് സമീപം നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം മയ്യനാട് കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തംഗം റാഫി മൈലാപ്പൂർ , മയ്യനാട് ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് റാഫി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഏറെ പോഷക ഗുണമുള്ള വ്ളാത്താങ്കര ചീര വാങ്ങാൻ പ്രദേശവാസികൾ ധാരാളമായി എത്തിച്ചേർന്നത് വിളവെടുപ്പിന് ഉത്സവഛായ പകർന്നു. ചടങ്ങിന് സമൃദ്ധി ചെയർമാൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. വിപണനോദ്ഘാടനം മയ്യനാട് കൃഷി ഓഫീസർക്ക് ചീര കൈമാറി മയ്യനാട് ഗ്രാമ പഞ്ചയത്തംഗം മുഹമ്മദ് റാഫി നിർവ്വഹിച്ചു. കൺവീനർ അംബിക നന്ദി പറഞ്ഞു . സമൃദ്ധി പ്രവർത്തകരായ ആർ.രതീഷ്, നജുമുദീൻ ചാത്തിനാംകുളം, മഞ്ജു, പൊന്നൻ, എൽ.ബി.ഷിബു , രാധാകൃഷ്ണൻ, പൊടിയൻ, മുരളീധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.