കൊല്ലം : ലോക വനദിനത്തിന്റെ ഭാഗമായി നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, കേരള വനം വന്യജീവി വകുപ്പ് എന്നിവ സംയുക്തമായി ബേർഡ് ബാത്തിംഗ് കാമ്പയിൻ സംഘടിപ്പിച്ചു. വേനൽക്കാല ചൂടിൽ നിന്ന് രക്ഷനേടാനായി ഹോസ്പിറ്റൽ പരിസരത്ത് മൺപാത്രങ്ങളിൽ കുടിവെള്ളം ശേഖരിച്ച് പക്ഷികൾക്കായി ഒരുക്കി.
ബേർഡ് ബാത്തിംഗ് കാമ്പയിൻ ബി. ആർ ഹോസ്പിറ്റൽ എം.ഡി ഡോ. ആർ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ജിഷ്ണു രവീന്ദ്രൻ സ്വാഗതവും, ഡോ. വിനയ് കവിരാജ് നന്ദിയും പറഞ്ഞു.