block
ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ആരോമലുണ്ണി ബഡ്ജറ്റ് അവതരിപ്പിക്കുന്നു.

പത്തനാപുരം : വിവിധ വികസന പദ്ധതികൾ ഉൾക്കൊള്ളിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ആർ. ആരോമലുണ്ണി അവതരിപ്പിച്ചു. പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷയായി.

വീട്ടമ്മമാർക്ക് അടുക്കള തോട്ടം,ആടും കൂടും പദ്ധതി, നെൽകൃഷി, മരച്ചീനി തുടങ്ങി, ക്ഷീര കർഷകർക്ക് സഹായം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സംരക്ഷണം, വയോധികർക്കായി പകൽ വീട്, സ്മാർട്ട് അങ്കണവാടികൾ, തൊഴിലുറപ്പ് 59 കോടി, ഭവന പദ്ധതി 1.05 കോടി, പട്ടികജാതി ക്ഷേമം 2. 19 കോടി, പട്ടികവർഗം 5.5 ലക്ഷം, പാലിയേറ്റീവ്, പഠന മുറി തുടങ്ങിയവയ്ക്കും പണം മാറ്റിവെച്ചു. ആകെ 67.36 കോടി വരവും, 67.08 ചെലവും 28.77 ലക്ഷം നീക്കിയിരിപ്പുമുളള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. താലൂക്ക് ആശുപത്രിക്കായി വാങ്ങിയ സ്ഥലത്ത് കിഫ്ബിയിൽ നിന്ന് അനുവദിച്ച126 കോടി ഉപയോഗിച്ച് ആശുപത്രി നിർമ്മിക്കും, ബ്ലോക്ക് കോമ്പൗണ്ടിൽ വിമൻസ് ഹോസ്റ്റൽ നിർമ്മിക്കാൻ 2.5 കോടിയും നീക്കിവച്ചു.