paravur
പൂതക്കുളം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ വി.ജി. ജയ അവതരിപ്പിക്കുന്നു


പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ 27.74 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം. വൈസ് പ്രസിഡന്റ്‌ വി.ജി. ജയയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 26.95 കോടി ചെലവു പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 78.20 ലക്ഷമാണ് നീക്കിയിരിപ്പ്.

സമഗ്ര നെൽകൃഷി വികസനം 45 ലക്ഷം, ക്ഷീരവികസന പദ്ധതികൾ 11 ലക്ഷം, കന്നുകുട്ടി പരിപാലനം 12.7 ലക്ഷം, പ്രകൃതി സംരക്ഷണം 16 ലക്ഷം, ഉത്പാദന മേഖലയിൽ 1.47 കോടി, സേവന മേഖലയിൽ 9.47കോടി, റോഡുകൾ, കെട്ടിട നവീകരണം എന്നിവയ്കക്കായി 1.31 കോടി എന്നിവയാണ് പ്രധാന വകയിരുത്തലുകൾ. പഞ്ചായത്ത് സെക്രട്ടറി വി.ജി.ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീജ സന്തോഷ്‌, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൈല ജോയി, വാർഡ് മെമ്പറായ പ്രകാശ്, ഷാജികുമാർ, അൻസാരി, മഞ്ജുഷ, സജീഷ്, ഷൈജു ബാലചന്ദ്രൻ, മനീഷ്, സുനിൽകുമാർ, പ്രദീപ്, പ്രസന്നകുമാരി, രമ്യ, സീന എന്നിവർ പങ്കെടുത്തു.