 
കൊല്ലം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിയുടെ ഭാഗമായി ടി.കെ.എം എൻജിനീയറിംഗ് കോളേജ് നടപ്പാക്കുന്ന ബാക്ക് ടു ഹോം പദ്ധതിയിലെ പതിനെട്ടാമത്തെ വീട്, ഗുണഭോക്താവായ കരിക്കോട് പേരൂർ അശ്വതി ഭവനിൽ ലേഖയ്ക്ക് ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസ്സൻ മുസലിയാർ കൈമാറി. ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസലിയാർ, അംഗങ്ങളായ ടി.കെ. ജമാലുദ്ദീൻ മുസലിയാർ, ഖാലിദ് മുസലിയാർ, പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി എന്നിവർ പങ്കെടുത്തു.