
കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ പള്ളിമുക്ക് ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ മെയിൻ ബ്രാഞ്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രവർത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അറിയിച്ചു. ബാങ്കിന്റെ ചകിരിക്കട, പോളയത്തോട്, അയത്തിൽ ബ്രാഞ്ചുകളിലെ ഇടപാടുകാർക്കും ഇന്ന് ഹെഡ് ഓഫീസിലെ മെയിൻ ബ്രാഞ്ചിൽ ഇടപാടുകൾ നടത്താവുന്നതാണ്.
28, 29 തീയതികളിൽ ദേശീയ പണിമുടക്ക് ആയതിനാൽ ബാങ്ക് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലാണ് ഇടപാടുകാർക്ക് ഈ സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും പ്രസിഡന്റ് അറിയിച്ചു.