ayoor

കൊല്ലം: എൻ.എ​സ്. ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യിൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്കൽ ക്യാ​മ്പ് ഇന്ന് രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് ശേഷം 2 മ​ണി വ​രെ നടക്കും. പ്ര​ഗ​ത്‌ഭ​രാ​യ 30 ഓ​ളം ആ​യുർ​വേ​ദ ഡോ​ക്​ടർ​മാർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ൽകും. എൻ.എ​സ്. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ രണ്ടാം കാ​മ്പ​സാ​യ എൻ.എ​സ്.മെ​ഡി​ലാൻ​ഡിലെ പു​തിയ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ക്യാ​മ്പ്. ആ​യുർ​വേ​ദ സ്‌​പെ​ഷ്യാ​ലി​റ്റി, സൂ​പ്പർ സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​യ കാ​യ ചി​കി​ത്സ, ശ​ല്യ ത​ന്ത്രം, ശാ​ല​ക്യ ത​ന്ത്രം, പ്ര​സൂ​തി ത​ന്ത്രം, കൗ​മാ​ര​ഭൃ​ത്യം, സ്വ​സ്ഥ​വൃ​ത്തം, മാ​ന​സി​കോ​രോ​ഗ്യം, ത്വ​ക്ക് രോ​ഗ ചി​കി​ത്സ, കൊ​വി​ഡ് പ്ര​തി​രോ​ധ ചി​കി​ത്സ​,​ കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​ തുടങ്ങിയ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​ദ്ധ ഡോ​ക്​ടർ​മാർ ക്യാ​മ്പി​ന് നേ​തൃ​ത്വം നൽ​കും. ക്യാ​മ്പി​ൽ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​ണ്.